നടി ആക്രമിക്കപ്പെട്ട കേസ്: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ പോലീസ് വിളിപ്പിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ അന്വേഷണസംഘം വിളിപ്പിച്ചു. കേസില്‍ മൊഴിയെടുക്കാനാണ് ധര്‍മജനെ വിളിപ്പിച്ചതെന്ന് സൂചന. ആലുവ പോലീസ് ക്ലബിലാണ് ധര്‍മജന്‍ എത്തിയത്. ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ എത്തിയതെന്ന് ധര്‍മജന്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ ധര്‍മജന്‍ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു.

