നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് തന്നെ ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ക്കായി ദിലീപിന്‍റെ അഡ്വക്കേറ്റ് ബി. രാമന്‍പിള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ജാമ്യത്തിനായി ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം. രണ്ട് ആള്‍ ജാമ്യവും 7 ദിവസത്തിനുള്ളിൽ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദിലീപ് അഞ്ചാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. 85 ദിവസങ്ങള്‍ക്കുശേഷമാണ് ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്

