നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ഒറ്റവാക്ക് വിധിയാണ് കോടതി നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ നാലാം ജാമ്യപേക്ഷയാണ് ഇപ്പോള്‍ കോടതിയില്‍ പരാജപ്പെട്ടത്. ജാമ്യപേക്ഷയില്‍ വിശദമായ വാദം ശനിയാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു.
