നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു
തമിഴ് നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികളാണ് പുലര്‍ച്ചെയും തുടരുന്നത്. ബിഗില്‍ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിര്‍മാണ കമ്ബനിയും വിജയും നല്‍കിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി പറയുന്നത്.
ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എ.ജി.എസ് കമ്ബനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. എ.ജി.എസ് കമ്ബനിയുടെ വിവിധ ഓഫീസുകളില്‍ നിന്നും 24 കോടി രൂപയും രേഖകളും പിടിച്ചെടുത്തെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

