KOYILANDY DIARY

The Perfect News Portal

നഗര സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗര ഹൃദയത്തിൽ നിർമ്മിച്ച ക്ലോക്ക് ടവർ നാടിന് സമർപ്പിച്ചു

നഗര സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗര ഹൃദയത്തിൽ ആകശം തൊട്ടുരുമ്മി നിൽക്കുന്ന  ക്ലോക്ക് ടവർ നാടിന് സമർപ്പിച്ചു. ഇതോടെ പട്ടണത്തിൻ്റെ മുഖച്ഛായക്ക് ഒരു സിന്ദൂരക്കുറികൂടി ചാർത്തിക്കിട്ടിയിരിക്കുകയാണ്. വികസന കുതിപ്പിൽ മുന്നേറുന്ന നഗരസഭയുടെ കൂട്ടായ പ്രവർത്തനത്തിന് ഇതൊരു മതൃകയാണ്. വികസന പ്രവർത്തനത്തിന് സ്വകാര്യ സ്ഥാപനങ്ങളെയും സ്പോൺസർമാരെയും കണ്ടെത്തി നാടിൻ്റെയും നഗരത്തിൻ്റെയും മുഖച്ഛായ എങ്ങിനെ മാറ്റം എന്ന നഗരസഭയുടെ ഇച്ഛാശക്തിയുടെ ഭാഗമായാണ്  ഈ ക്ലോക്ക് ടവർ യാഥാർത്ഥ്യമാക്കാൻ ഇടയാക്കിയത്.

കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റിന് മുൻവശത്തായാണ് ഈ ഗോപുരം പടുത്തുയർത്തിയത്. ബസ്സ്സ്റ്റാൻ്റ് പരിസരത്തുള്ളവർക്ക്  നാല് ഭാഗത്ത് നിന്നും സമയം കാണാൻ കഴിയുന്ന വിധത്തിലാണ് ടവർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. രാത്രിയിലും എൽ.ഇ.ഡി. ബൾബിൻ്റെ വെളിച്ചത്തിൽ ടവറിൻ്റെ സൈന്ദര്യം നുകരാൻ കഴിയും. തറ നിരപ്പിൽ നിന്ന് 6 മീറ്റർ ഉയരത്തിലാണ് ഇതിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. 

വൈകീട്ട് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ടവർ നഗരത്തിന് സമർപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ വി. കെ. പത്മിനി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ഷിജു മാസ്റ്റർ, ദിവ്യ ശെൽവരാജ്, കൌൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, ടി. പി. രാമദാസ്, പി.എം. ബിജു, ബിനില, ബാവ കൊന്നേൻ കണ്ടി, ജെ.എച്ച്.ഐ ഷീബ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

Advertisements

Leave a Reply

Your email address will not be published. Required fields are marked *