നഗരസഭ ഒന്നാം ഡിവിഷൻ തളിർ ജൈവഗ്രാമം “പലതുളളി പെരുവെളളo” എം.എൽ.എ കെ.ദാസൻ നിർവ്വഹിച്ചു
കൊയിലാണ്ടി> നഗരസഭയിലെ ഒന്നാം ഡിവിഷനിലെ തളിർ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ജനകീയ കാമ്പയിൻ ആയ “പലതുളളി പെരുവെളള”ത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ നിർവ്വഹിച്ചു. കൗൺസിലർ ഷാജി പാതിരിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജൂൺ 27 മുതൽ ജൂലൈ 15 വരെ വൈവിദ്യമാർന്ന പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി നടക്കുന്നത്. സി. രാഘവൻ അരിക്കുളം, എ.പി സുധീഷ് എന്നിവർ സംസാരിച്ചു. മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും, ടി.എം ശിവദാസൻ നന്ദിയും പറഞ്ഞു.
