നഗരത്തിൽ രണ്ട് കടകളിൽ മോഷണശ്രമം

കൊയിലാണ്ടി: നഗരത്തിലെ രണ്ട് കടകളിൽ മോഷണ ശ്രമം. അരുണാ ജ്വല്ലറി, നാഷ് ജ്വല്ലറി എന്നിവിടങ്ങളിലാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കാൻ ശ്രമം നടത്തിയത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. പൊലിസിൽ പരാതി നൽകി. രാത്രികാല പൊലിസ് പെട്രോളിങ്ങ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു . മാണിയോത്ത് മൂസ്സ അദ്ധക്ഷത വഹിച്ചു. ടി.പി.ഇസ്മയിൽ, പി.ബൽറാം, ജെ.കെ.ഹാഷിം, പി.കെ.റിയാസ്, ജലീൽ മൂസ്സ, ഇ.പി.രതീഷ് തുടങ്ങിയവർ സംസാരിച്ചു.
