ധര്‍ണ്ണ നടത്തി

പേരാമ്പ്ര : ശുദ്ധജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചെമ്പനോട നിവാസികള്‍ പേരാമ്പ്ര
ജല അതോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ചെമ്പനോട സെന്‍റ് ജോസഫ് പള്ളി വികാരി ഫാ.ജോസഫ് താണ്ടാം പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എ . ജോസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്ത് മെമ്ബര്‍ ഷൈല ജയിംസ്, ഗ്രാമ പഞ്ചായത്ത് മെമ്ബര്‍ സെമിലി സുനില്‍, മാത്യു പൂകമല, ടോമി വള്ളിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
ജയിംസ് മoത്തിനകത്ത്, ജോസ് മലയാറ്റൂര്‍, കുട്ടിയമ്മ സന്ധ്യ നിവാസ്, മേരി നെടും തൊട്ടിയില്‍ , സിനി മരുതോലില്‍, അനീഷ് പുത്തൂരിടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജല അതോറിറ്റിയുടെ മാവട്ടം പദ്ധതിയില്‍ നിന്നുണ്ടായിരുന്ന ജലവിതരണം നിലച്ചതോടെ രൂക്ഷമായ ജലക്ഷാമമാണു നാട്ടുകാര്‍ നേരിടുന്നത്. പെരുവണ്ണാമൂഴിയില്‍ നിന്നു ചെമ്പനോടയ്ക്കുണ്ടായിരുന്ന ജലവിതരണ സംവിധാനം പുന:സ്ഥാപിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം അടിയന്തിരമായി പരിഗണിച്ചു മൂന്നു ദിവസത്തിനകം നടപടി സ്വീകരിക്കാമെന്നു അസി. എക്സി.എഞ്ചിനീയര്‍ ഉറപ്പു നല്‍കിയതായി സമര നേതാക്കള്‍ അറിയിച്ചു.

