ദേശീയ സ്ക്കൂള് കായികമേള ; ദീപശിഖ പ്രയാണം ആരംഭിച്ചു
കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നിലവില്‍ പതിമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 1500ലധികം മത്സാരാര്‍ത്ഥികള്‍ എത്തിയിട്ടുണ്ട്.
ഇരുപത്തിയാറു സെന്ററുകളിലായാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്. ഉഷയുടെ കായികജീവിതത്തിന് തുടക്കമിട്ട തൃക്കോട്ടൂര്‍ യു പി സ്കൂളില്‍നിന്നാണ് തുടക്കം. ഉഷ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ജനുവരി 29ന് ആരംഭിക്കുന്ന ഗെയിംസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേള ഫെബ്രുവരി രണ്ടിനാണ് സമാപിക്കുക.

