ദേശീയ സ്റ്റുഡന്റ് ഒളിമ്പിക്സിൽ ട്രിപ്പിൾ ജംബിൽ സ്വർണ്ണം നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: ഹരിയാനയിലെ റോത്തക്കിൽ നടന്ന ദേശീയ സ്റ്റുഡന്റ് ഒളിമ്പിക്സിൽ ട്രിപ്പിൾ ജംബിൽ
സ്വർണ്ണം നേടിയ പൊയിൽക്കാവ് ഹയർ സെക്കണ്ടറി വിദ്യാർത്ഥി അതുലിനും, ഹൈജംബിൽ സ്വർണ്ണം നേടിയ അഫ്നാനാൻ മുഹമ്മദ് സബിനും, കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
കെ. ഗീതാനന്ദൻ, വാർഡ് മെമ്പർ പുഷ്പ , കൊയിലാണ്ടി എസ്.ഐ. കെ.പി. രാജേഷ്, പി.ടി.എ. പ്രസിഡണ്ട് സാമ്പു കീഴരിയൂർ, പ്രിൻസിപ്പൽ രാജലക്ഷ്മി, പ്രധാനധ്യാപകൻ മംഗളദാസൻ, എം.രാധാകൃഷ്ണണൻ, കായിക താരങ്ങൾ, എസ്.പി.സി, എൻ.സി.സി, കേഡറ്റുകൾ, അധ്യാപകരും, വിദ്യാർത്ഥികളും എന്നിവർ ചേർന്നാണ് സ്വീകരണമൊരുക്കിയത്. അടുത്ത മാസം മലേഷ്യയിൽ നടക്കുന്ന ഇന്റെ ർനാഷണൽ സ്റ്റുഡന്റ് ഒളിബിക്സിൽ ഇരുവരും പങ്കെടുക്കും.

