ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി പുതുക്കുന്നതിന് പൊലീസ് ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണം

പേരാമ്പ്ര: ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി പുതുക്കുന്നതിന് പൊലീസ് ക്ളിയറന്‍സ് നിര്‍ബന്ധമാ ക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പേരാമ്പ്രയില്‍ ചേര്‍ന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷന് സിഐടിയു ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. റീജ്യണല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി എം പ്രമീള അധ്യക്ഷയായി.
ജില്ലാ സെക്രട്ടറി അന്നമ്മ ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സുരേഷ് ആലപ്പുഴ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്, അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഖ്ദേവ്, സിഐടിയു ജില്ലാ കമ്മിറ്റിയംഗം എ കെ പത്മനാഭന് എന്നിവര്‍ സംസാരിച്ചു. അന്നമ്മജോസഫ് സ്വാഗതവും എ റീജാകുമാരി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പി ലസിത (പ്രസിഡന്റ്), ടി എ ഷീജ, കെ എം സുഗതകുമാരി (വൈസ് പ്രസിഡന്റുമാര്‍), അന്നമ്മജോസഫ്(സെക്രട്ടറി), വി എം പ്രമീള, ഇ ഷീല (ജോ. സെക്രട്ടറി), എ റീജകുമാരി (ട്രഷറര്‍). 40 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

