ദേശീയ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ യുത്ത് ലീഗ് നേതൃത്വത്തിൽ പ്രതിഷേധ രാവ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ദേശീയ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുതുവർഷരാവിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് യുത്ത് ലീഗ് നേതൃത്വത്തിൽ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. രാത്രി ഒൻപത് മണി മുതൽ ആരംഭിച്ച പ്രതിഷേധരാവ് പുലർച്ചെ 1 മണിയോടുകൂടി അവസാനിച്ചു. പരിപാടി യുത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജിബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ സമദ് നടേരി അദ്ധ്യക്ഷനായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർ ദേശാഭിമാന പ്രതിജ്ഞയെടുത്തുകൊണ്ടാണ് പുലർച്ചയോളം സമരത്തിൽ അണിനിരന്നത്.
മുൻ പി.എസ്.സി. മെമ്പർ ടി. ടി. ഇസ്മായിൽ, എം. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് മിസ്ഹാബ് കീഴരിയൂർ, നഗരസഭാ കൌൺസിലർ വി.പി.ഇബ്രാഹിം കുട്ടി, റഷീദ്, നൗഫൽ നന്തി, ഒ. കെ. ഫൈസൽ, ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡണ്ട് എൻ. വി. ബാലകൃഷ്ണൻ, സി.പി.ഐ നേതാവ് ഇ.കെ. അജിത്ത്, കോൺഗ്രസ്സ് മണ്ഡലം സിക്രട്ടറി പ്രസാദ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥി നേതാവ് ഹാദിഖ് ജാസർ, സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ, മഠത്തിൽ അബ്ദുറഹിമാൻ, അലി കൊയിലാണ്ടി, ടി. അഷറഫ്, കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു.

വി.വി. നൗഫൽ, ഷമിം, നിസാർ ചെങ്ങോട്കാവ്, ഫാസിൽ നടേരി, അൻവർ മങ്ങാട്, സാബിത്ത് എന്നിവർ പ്രതിഷേധ രാവിന് നേതൃത്വം നൽകി. എസ്.എം. അബ്ദുൽ ബാസിത്ത് സ്വാഗതവും, ഷഫീഖ് കരേക്കാടൻ നന്ദിയും പറഞ്ഞു. പുലർച്ചെ 1 മണിക്ക് ദേശിയ ഗാനത്തോടെ പ്രതിഷേധ രാവിന് സമാപനം കുറിച്ചു.

