ദേശീയ പ്രക്ഷോഭം: കൊയിലാണ്ടിയിൽ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു
കൊയിലാണ്ടി: ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നി ഐ.എം.എ.യുടെയും, കെ.ജി.എം.ഒ.യുടെയും നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.

ഐ.എം.എ. കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് ഡോ. വി.വി. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. ഡോ. പി. പ്രതിഭ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.സുധീഷ്, ബി.സന്ധ്യാ കുറുപ്പ് , ഡോ. സലീം, ഡോ. ഷീല തുടങ്ങിയവർ സംസാരിച്ചു.


