ദേശീയ പാതയിലെ കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണിയാവുന്നു

കൊയിലാണ്ടി: ദേശീയ പാതയിലെ കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. നഗരത്തിലെ ഹൃദയഭാഗത്ത് ഈസ്റ്റ് റോഡ് ജംഗ്ഷനിലെ ഇടത് ഭാഗത്തെ റോഡരുകിലാണ് കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നത്. തിരക്കേറിയ ഇവിടെ കുഴിയുള്ള വിവരം അറിയാതെ നിരവധി വാഹനങ്ങൾ വീണിട്ടുണ്ട്.
ഇരുചക്രവാഹനങ്ങൾ, ഓട്ടോ, കാർ എന്നിവയ്ക്കാണ് ഈ കേബിൾ കുഴി ഏറെ വിഷമം സൃഷ്ടിക്കുന്നത്. വാഹനങ്ങൾ കഴിയിൽ വീണ് അപകടം സംഭവിച്ചതിനെ തുടർന്ന് നാട്ടുകാർ അപകട സാധ്യത കാണിച്ച് കൊണ്ട് ബോർഡ് സ്ഥാപിച്ചിരിക്കയാണ്. സ്വകാര്യ ടെലികോം കമ്പനിയുടെ കേബിൾ ഇടാനാണ് ഇവിടെ കുഴിയെടുത്തതെങ്കിലും കുഴി മൂടാതെ പോയതാണ് അപകട സാധ്യത സൃഷ്ടിക്കുന്നത്.

