KOYILANDY DIARY.COM

The Perfect News Portal

ദേശീയ കൈത്തറി-കരകൗശലമേള ഇന്ന് സമാപിക്കും

കൊയിലാണ്ടി: കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ദേശീയ കൈത്തറി-കരകൗശലമേള പ്രതീക്ഷിച്ചതിലും വിജയമെന്ന് സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ  കോഴിക്കോട് ശാഖയായ കൈരളി ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് അധികൃതര്‍ അറിയിച്ചു. മേള ഇന്ന് സമാപിക്കും. മഴക്കാലമായിട്ടുപോലും 15 ലക്ഷത്തോളം രൂപയുടെ വിപണനം നടന്നതായാണ് കണക്ക്. മേള സന്ദര്‍ശിക്കാന്‍ സ്ത്രീകളടക്കം ധാരാളം പേരെത്തിയിരിന്നു. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും 50-ല്‍പ്പരം സ്റ്റാളുകള്‍ മേളയിലുണ്ടായിരുന്നു. അടുത്തവര്‍ഷവും കൊയിലാണ്ടിയില്‍ മേള സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share news