ദേശീയപാതയിൽ തിരുവങ്ങൂരിൽ കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാർ പൂർണ്ണമായും തകർന്നു ഒരാൾ മരിച്ചു.കണ്ണൂർ മീക്കുന്ന് അലവിൽ അഖിൽ ഷാജി (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തിരുവങ്ങൂർ വെറ്റിലപ്പാറയ്ക്ക് സമീപമാണ് അപകടം. മൂന്നാറിലേക്ക് പോകുന്ന പയ്യന്നൂർ പെരുമ്പയിലെ ബബിത ട്രാവൽസിൻ്റെ KL 13.AE. 5900 നമ്പർ ബസ്സും. എയർപോർട്ടിൽ നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ ഏറെ ദൂരത്തെക്ക് തെറിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അഖിൽ ഷാാജിയുടെ പിതാവ്: ഷാജു കുമാർ, അമ്മ: റീന. സഹോദരൻ: അതുൽ.

