ദേശീപാത വികസനം അർഹമായ നഷ്ടപരിഹാരം നൽകണം

കൊയിലാണ്ടി> ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപെടുന്ന വ്യാപാരികൾക്കും, തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സർക്കാറിനോട് ആവശ്യപെട്ടു. കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കപെടുന്ന വ്യാപാരികളുടെ കൺവെൻഷൻ പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. മണിയോത്ത് മൂസ അധ്യക്ഷത വഹിച്ചു. ബാപുഹാജി, പ്രസന്നൻ, ബി.എം മുഹമ്മദ്, സൗമിനി മോഹൻദാസ്, ഗംഗാധരൻ നായർ രത്‌നകുമാർ, ടി.പി ഇസ്മായിൽ ജലീൽമൂസ, കെ.ടി വിനോദ് തുടങ്ങിയവർ സംസാരിച്ചു.
