ദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

പാലാ: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരുകോടിയില്‍പരം രൂപ തട്ടിയെടുത്തു ഒളിവില്‍ പോയ ആളെ ഇടുക്കി ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒളിത്താവളത്തില്‍നിന്നും പിടികൂടി. പാലാ ഡി വൈ എസ് പി ഷാജിമോന്‍ ജോസഫ്, സ്‌റ്റേഷന്‍ ഓഫീസര്‍ രാജന്‍ കെ അരമന, സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ ജെ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്.
കണ്ണൂര്‍ വളപട്ടണം ഇല്ലത്തുവീട്ടില്‍ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങളുമായി മുങ്ങിയ രാജേഷ് ഭാര്യയും കുട്ടിയുമായി സംസ്ഥാനത്തു വിവിധ ഭാഗങ്ങളില്‍ മാറി മാറി വാടകക്ക് താമസിച്ചു മാര്യേജ് ബ്യൂറോ പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ച് ആളുകളുടെ വിശ്വാസം നേടിയാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.

വളപട്ടണം, നീലേശ്വരം, എറണാകുളം, ആലുവ, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് സമാന രീതിയില്‍ തട്ടിപ്പ് നടത്തി ഒരുകോടിയോളം രൂപയുമായി ഇയാള്‍ മുങ്ങിയിരുന്നു. 2014 മുതല്‍ പാലാ കാരൂരില്‍ വീട് വാടകക്ക് എടുത്തു താമസിച്ചു മേവടയില്‍ എ വണ്‍ മാര്യേജ് ബ്യൂറോ എന്ന സ്ഥാപനം തുടങ്ങി ഇതിനു മറവിലായിരുന്നു തട്ടിപ്പ്.

വിദ്യാസമ്പന്നരായ ആളുകളെ കണ്ടെത്തി ഇസ്രായേല്‍, കാനഡ, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിസ വാങ്ങിത്തരാം എന്നുപറഞ്ഞായിരുന്നു തട്ടിപ്പ്. ഇതിനായി ആറുലക്ഷം രൂപ വരെ ആളുകളുടെ കൈയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. പാലായും പരിസര പ്രദേശങ്ങളില്‍ നിന്നുമായി 24 ഓളം പേരില്‍ നിന്നായി 56 ലക്ഷത്തോളം രൂപാ തട്ടിച്ചതായി കണക്കാക്കുന്നു.

കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷണത്തിലെ അറിയാന്‍ കഴിയൂ എന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ ഇടുക്കിയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച നെടുംകണ്ടം കൊല്ലംപറമ്ബില്‍ ഗിരീഷ് കുമാറി (42)നെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാലാ ഡി വൈ എസ് പി ഷാജിമോന്‍ ,സി ഐ രാജന്‍ കെ അരമന, സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ ജെ, സബ് ഇന്‍സ്‌പെക്ടര്‍ ഷാജി പി വി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, സി പി ഒ സജിമോന്‍, മനോജ് വനിതാ എ സി പി ഒ രഞ്ജിനി, ദീപു, റെജിമോന്‍ വര്‍ഗീസ്, ഷാനു എന്‍ വാഹിദ്, കോട്ടയം ആന്റി ഗുണ്ട സ്‌ക്വാഡ്, സൈബര്‍ പോലീസ് കോട്ടയം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
