ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്‌ഥാനത്ത് കാലാവധി കഴിയുംവരെ തുടരും; എ. പത്‌മകുമാര്‍

പത്തനംതിട്ട: താന്‍ രാജിവെക്കണമെന്നത് ആരുടെയെല്ലാമോ മോഹമാണെന്നും അവര്‍ക്കത് സ്വപ്‌നം കാണാന്‍ മാത്രമെ കഴിയൂവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്‌മകുമാര്‍ പറഞ്ഞു.
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്‌ഥാനം രാജിവെക്കില്ലെന്നും കാലാവധി കഴിയുംവരെ തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. നാളെ തിരുവാഭരണഘോഷയാത്രയില്‍ ഉണ്ടാകുമെന്നും മകരവിളക്കിന് സന്നിധാനത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവാഭരണം ഘോഷയാത്ര സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പൊലീസും പന്തളം കൊട്ടാരവും എടുത്ത തീരുമാനങ്ങളില്‍ മാറ്റമുണ്ടാകില്ല. കഴിഞ്ഞ മണ്ഡലകാലത്താണ് പ്രസിഡന്റായി ചുമതലയേറ്റത്. ആ മണ്ഡലകാലത്തും ഇപ്പോഴുള്ള മണ്ഡലകാലത്തും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ദര്‍ശനകാലം കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നും എ പത്‌മകുമാര്‍ പറഞ്ഞു.

