ദുരിതാശ്വാസ നിധിയിലേക്ക് വസ്ത്രങ്ങളും ഭക്ഷ്യവിഭവങ്ങളും കൈമാറി

കല്‍പ്പറ്റ: കാലവര്‍ഷകെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടവരെ സഹായിക്കാനായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആരംഭിച്ച ദുരിതാശ്വാനിധിയിലേക്ക് വടകര നിയോജക മണ്ഡലത്തിലെ ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഭക്ഷ്യവിഭവങ്ങളും പുതുവസ്ത്രങ്ങളും കൈമാറി. വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷുഹൈബ് കുന്നത്തിന്റെ നേതൃത്വത്തില്‍ രണ്ട് ലോറികളിലായി കൊണ്ട് വന്ന വിഭവങ്ങളാണ് ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജിക്ക് കൈമാറിയത്.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മയില്‍, കെ.ഹരീസ്, റസാഖ് കല്‍പ്പറ്റ, പി.കെ.അസ്മത്ത്, കേയം തൊടി മുജീബ്, ജി.ആലി, വീരാന്‍ കോയ, അസീസ് അമ്ബിലേരി, പി.പി.ഷൈജല്‍, ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സി.പി.നിസാര്‍, കെ.ഇ.സുലൈ മാന്‍, ടി.എന്‍.റഫീഖ്, ഹാരീസ് കല്ലാട്ട് കുനി, ഫിറോസ് കല്ലേരി , എം.എന്‍.ഷാനവാസ്, ടി.പി.അഷ്ര ഫ് എന്നിവര്‍ നേതൃത്വം നല്കി.

