KOYILANDY DIARY.COM

The Perfect News Portal

ദുബായിൽ സിറ്റിലാന്‍ഡ് എന്ന പേരില്‍ ഷോപ്പിങ്മാള്‍ വരുന്നു

ദുബായ്: ഗ്ലോബല്‍വില്ലേജിനടുത്തായി സിറ്റിലാന്‍ഡ് എന്ന പേരില്‍ ഷോപ്പിങ്മാള്‍ വരുന്നു. മിറകിള്‍ ഗാര്‍ഡന്റെ സ്ഥാപകരായ സിറ്റിലാന്‍ഡ് ഗ്രൂപ്പാണ് മാള്‍ സ്ഥാപിക്കുന്നത്. നിരവധി പൂന്തോട്ടങ്ങളും വാട്ടര്‍തീംപാര്‍ക്കും മിറകിള്‍ ഗാര്‍ഡന്റെ ചെറുപതിപ്പുമൊക്കെ മാളിന്റെ സവിശേഷതകളായിരിക്കും. 1.1 ബില്യന്‍ ദിര്‍ഹം മുടക്കുമുതലില്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കും വിധമായിരിക്കും മാള്‍ രൂപകല്പന ചെയ്യുകയെന്ന് സിറ്റിലാന്‍ഡ് അധികൃതര്‍ അറിയിച്ചു.

2018 പാതിയോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒത്തനടുക്കായി രണ്ടുലക്ഷം ചതുരശ്രയടിയില്‍ സ്ഥാപിക്കുന്ന സെന്‍ട്രല്‍ പാര്‍ക്ക് ആയിരിക്കും മുഖ്യആകര്‍ഷണം. പൂക്കളുടെ വര്‍ണ്ണലോകവുമായി മിനിമിറകിള്‍ ഗാര്‍ഡന്‍, മിനിവാട്ടര്‍ തീംപാര്‍ക്ക്, 300 വര്‍ഷം പഴക്കമുള്ള മരങ്ങളുമായി ട്രീഗാര്‍ഡന്‍, ജാപ്പനീസ് ഗാര്‍ഡന്‍, റൂഫ്ടോപ് ഗാര്‍ഡന്‍ തുടങ്ങിയവയും മാളില്‍ ഉണ്ടായിരിക്കും.

അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അടക്കമുള്ള ഫാഷന്‍സ്റ്റോറുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റോറന്റുകള്‍, കോഫീഷോപ്പുകള്‍, സിനിമാ തിയേറ്റര്‍, ആംഫി തിയേറ്ററുകള്‍ തുടങ്ങിയവയും ഇടംപിടിക്കുമെന്ന് സിറ്റിലാന്‍ഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഫഹീമുദ്ദീന്‍ ഷറഫുദ്ദീന്‍ പറഞ്ഞു. സെന്‍ട്രല്‍ പാര്‍ക്കിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. 11.3 കോടി ചതുരശ്രയടിയില്‍ നിലവില്‍വരുന്ന മാളിനെ ആറ് ആശയങ്ങളിലുള്ള പവലിയനുകളായി വിഭജിക്കും. ഗ്ലോബല്‍വില്ലേജിന് അടുത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ പദ്ധതിയിടുന്ന മാളില്‍ വര്‍ഷം 1.2 കോടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *