ദുബായില്‍ ക്രെയിന്‍ പൊട്ടിവീണ് ചിയ്യാരം സ്വദേശി അന്തരിച്ചു

ദുബായില്‍ ക്രെയിന്‍ പൊട്ടിവീണ് ചിയ്യാരം സ്വദേശി അന്തരിച്ചു. തട്ടില്‍ ഉമ്പാവു കുഞ്ഞിപാറുവിന്റെയും മേരിക്കുട്ടിയുടേയും മകന്‍ റപ്പായി (61)ആണ് മരിച്ചത്. ദുബായ് നാഫീസ് ബസ്താന്‍ സ്റ്റീല്‍ കമ്ബനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
ജോലിക്കിടെ ക്രെയിന്‍ തകരാറിലായി പൊട്ടി വീണായിരുന്നു അപകടം. കഴിഞ്ഞ 20 നായിരുന്നു സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ക്രെയിനിനടിയില്‍പെടുകയായിരുന്നു സംസ്‌കാരം ഇന്ന്. ഭാര്യ ലൗലി. മക്കള്‍ റോസ് മേരി, റിനി, റോബിന്‍.

