ദീര്‍ഘവീക്ഷണവും ലക്ഷ്യബോധവുമുള്ള വിദ്യാഭ്യാസമാണ് ഇന്ന് പുതുതലമുറയ്ക്ക് അനിവാര്യം: കെ.കെ. മുഹമ്മദ്

കോഴിക്കോട്: ദീര്‍ഘവീക്ഷണവും ലക്ഷ്യബോധവുമുള്ള വിദ്യാഭ്യാസമാണ് ഇന്ന് പുതുതലമുറയ്ക്ക് അനിവാര്യമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ഉത്തരമേഖല) മുന്‍ റീജണല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ്. നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലിഷ് മീഡിയം ഹൈസ്കൂളില്‍ എസ്.എസ്.എല്‍.സി., എല്‍.എസ്.എസ്., യു.എസ്.എസ്. വിജയികള്‍ക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനത്തില്‍നിന്നും അനുഭവങ്ങളില്‍ നിന്നും സ്വായത്തമാക്കുന്ന അറിവുകള്‍ ജീവിതവിജയത്തിന് ഫലപ്രദമായി വിനിയോഗിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്ന് കെ.കെ. മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ രാജേന്ദ്രന് അധ്യക്ഷനായി. എ.ഇ.ഒ. രഘുനാഥ്, സുമതി ഹരിദാസ്, നന്ദിനി ഉണ്ണി എന്നിവര്‍ സംസാരിച്ചു.

