ദീനദയാൽ ഉപാധ്യായ പഠനശിബിരം സമാപിച്ചു

കൊയിലാണ്ടി : ബി. ജെ. പി. നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ പഠന ശിബിരത്തിന്റെ സമാപന യോഗം ജില്ലാ വൈസ് പ്രഡിഡണ്ട് എം. സി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവർമെന്റ് നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങൾ ജനങ്ങളിലെത്തിക്കാൻ ബൂത്ത്തലം ുതലുള്ള പ്രവർത്തകർ സജീവമായി ഇടപെടണമെന്ന് അദ്ധേഹം പറഞ്ഞു. കെ. പി. ശ്രീധരൻ മാസ്റ്റർ, സി. കെ. ബാലകൃഷ്ണൻ, പ്രഫുൽ കൃഷ്ണൻ, സുപ്രൻ മോഹനൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ വിവിധ വിഷയത്തിൽ ക്ലാസെടുത്തു പരിപാടിയിൽ അഡ്വ: വി. സത്യൻ, അധ്യക്ഷതവഹിച്ചു. കെ. പി. മോഹനൻ, വി. കെ. ഉണ്ണികൃഷ്ണൻ, ടി. കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു.
