ദിലീപ്കുമാറിനെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു

മുംബൈ> ബോളിവുഡ് താരം ദിലീപ്കുമാറിനെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. അനാരോഗ്യംമൂലം അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് ബഹുമതി സമ്മാനിച്ചത്. ഭാര്യയും മുന്‍താരവുമായ സൈറ ബാനുവും സന്നിഹിതയായിരുന്നു. ഈ വര്‍ഷമാദ്യം രാഷ്ട്രപതിഭവനില്‍ നടത്തിയ പദ്മ അവാര്‍ഡ് ദാന ചടങ്ങില്‍അദ്ദേഹത്തിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സിനിമയ്ക്കു ധാരാളം സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിനു നേരിട്ടെത്തി ഈ ബഹുമതി സമ്മാനിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി രാജ്നാഥ് സിംഗ് പറഞ്ഞു.
