KOYILANDY DIARY

The Perfect News Portal

തനെന ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി രംഗത്ത്

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. പ്രോട്ടോക്കോളും സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. ബിജെപിയുടെ പരിപാടി ആണെങ്കില്‍ ആര്‍ക്കും ദുഖം ഉണ്ടാകില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ തന്നെ ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തു വന്നിരുന്നു. ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച കെസി വേണുഗോപാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. കൊല്ലത്ത് നടക്കുന്ന ചടങ്ങ് സ്വകാര്യ ചടങ്ങെന്ന വാദം തെറ്റെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നേരത്തെ വിഷയത്തില്‍ പാര്‍ലമെന്റില്‍ കെസി വേണുഗോപാല്‍ എം.പി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതാരണാനുമതി നിഷേധിച്ചിരുന്നു. കേരള മുഖ്യമന്ത്രിയെ വിലക്കിയതിലൂടെ കേരള ജനതയെ പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.