ദളിത് യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച ഗുണ്ടയെ ഓടിച്ചിട്ട് പിടിച്ചു

ചങ്ങനാശേരി: അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ദളിത് യുവതിയെ പീഡിപ്പുച്ച ഗുണ്ടയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടി കൂടിപൊലീസിന് കൈ മാറി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചെത്തിപ്പുഴ സ്വദേശയും കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്ത വിനീഷ് (26) യുവതിയെ പീഡിപ്പിക്കുന്നത്. മാതാപിതാക്കള്‍ എത്തിയപ്പോള്‍ യുവതി തന്നെ ഇക്കാര്യം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.
തിരച്ചിലിനിടെ ഒരു വീട്ടില്‍ നിന്ന് ഇയാളെ പിടി കൂടുകയായിരുന്നു. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അക്രമണം , ഭവനഭേദനം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

