തകർന്ന ഐസ് പ്ലാന്റ് റോഡ് ഗതാഗത യോഗ്യമാക്കി

കൊയിലാണ്ടി: തകർന്ന കൊയിലാണ്ടി ഹാർബർ റോഡിന്റെ പ്രവൃർത്തി പുനരാരംഭിച്ചെങ്കിലും പാതി വഴിയിൽ നിലച്ചു. ഇതോടെ ഹാർബറിലേക്കുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. ഹാർബർഡ് പ്രവൃർത്തി തുടങ്ങിയതിനു ശേഷം ഐസ് പ്ലാന്റ് വഴിയായിരുന്നു ഹാർബറിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ടത്.
എന്നാൽ വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ അവിടെയുണ്ടായിരുന്ന ഓവുപാലം പൂർണ്ണമായും തകർന്ന നിലയിലായി. ഇതോടെ ഇതുവഴി ഹാർബറിലേക്കുള്ള യാത്ര തടസ്സപ്പെടുകയും ചെയ്തു. ഹാർബറിൽ നിന്നും മൽസ്യം കയറ്റി മംഗലാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരദേശ റോഡുവഴി തിരുവങ്ങൂരിലൂടെ കടന്നു പോകേണ്ട അവസ്ഥയാണുള്ളത്. അതിനിടയിൽ ഐസ് പ്ലാന്റ് റോഡിൽ തകർന്ന ഓവുചാൽ മണ്ണിട്ട് നികത്തി താൽക്കാലികമായി വാഹനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കാനുള്ള പ്രവൃർത്തി പുരോഗമിക്കുകയാണ്.

