ത്രിദിന നഴ്സിങ് സെമിനാര്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട്: ആസ്റ്റര്‍ മിംസും മിംസ് കോളേജ് ഓഫ് നഴ്സിങ്ങും ചേര്‍ന്ന് ദേശീയ നഴ്സിങ് സെമിനാര്‍ നടത്തും. വെള്ളിയാഴ്ച രാവിലെ 10-ന് ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ ത്രിദിന സെമിനാര്‍ ആരംഭിക്കും. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ പ്രസിഡന്റ് ടി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.എം. അസ്മ ബീവി, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇഷ ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.
