തൊഴിലുറപ്പ് തൊഴിലാളികൾ പുതുക്കുളം നവീകരിക്കുന്നു
 
        കൊയിലാണ്ടി: നഗരസഭ 15-ാം വാർഡിലെ പുതുക്കുളം നവീകരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കഴിഞ്ഞ 4 ദിവസങ്ങളായി പന്തലായനി പുതുക്കുളം നവീകരണ പ്രവൃത്തി നടത്തുന്നത്. കുറ്റിക്കാടപം പായലും ചെളിയും നിറഞ്ഞ കുളം വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
15 സെന്റ് വിസ്തൃതിയിലുള്ള കുളം ഉപയോഗപ്രദമാക്കിയാൽ വലിയൊരു വിഭാഗം ജനങ്ങൾക്കും കുടിവെള്ളത്തിന് ഒരാശ്വാസമായി മാറും. വരും ദിവസങ്ങളിൽ നവീകരണം പൂർത്തിയാക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.



 
                        

 
                 
                