തൊട്ടാൽ പൊളളും: തക്കാളിക്ക് വില കുതിച്ചുയരുന്നു

കോട്ടയം: തൊട്ടാൽ പൊളളും: തക്കാളിക്ക് വില കുതിച്ചുയരുന്നു. ഡീസലിനും പെട്രോളിനും പാചക വാതകത്തിനും പിന്നാലെ പച്ചക്കറിക്കും പൊള്ളുന്ന വില. തക്കാളി മൊത്തവില 100 ലെത്തി. ചില്ലറ വിപണിയില്‍ വില 120 ആണ്. കഴിഞ്ഞയാഴ്ച വരെ 38 രൂപ വിലയുണ്ടായിരുന്ന തക്കാളിയാണ് ഞായറാഴ്ച 100 ലെത്തിയത്. പച്ചത്തക്കാളിക്ക് 70 മുതല്‍ 80 വരെയാണ് വില. കാപ്സിക്കത്തിനാണ് ഏറ്റവുമധികം വില കൂടിയത്. 50-60 രൂപ വിലയുണ്ടായിരുന്ന കാപ്സിക്കം ഒരുകിലോ കിട്ടണമെങ്കില്‍ ഇപ്പോള്‍ 140 രൂപ കൊടുക്കണം. അഞ്ചുരൂപയുണ്ടായിരുന്ന ചുരക്ക 30 ലെത്തി. 20 രൂപയുണ്ടായിരുന്ന കാബേജ് 40ലെത്തി. സവാള വില മാത്രമാണ് അധികം കയറാത്തത്.

ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മഴ ശക്തമായതിനാല്‍ പച്ചക്കറി വരവ് കുറവാണ്. ഇതാണ് വില കുതിച്ചുയരാന്‍ കാരണം. വിളകള്‍ മൂെപ്പത്താന് ഇട കിട്ടിയിട്ടില്ല. അതിനു മുമ്പ് മഴ കനത്തു. രാവിലെ വരുന്ന പച്ചക്കറികള്‍ വൈകുന്നേരത്തോടെ നശിക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു. മണ്ഡലകാലം കൂടി ആയതിനാല്‍ പച്ചക്കറിക്ക് ആവശ്യകത കൂടുതലാണ്. പച്ചക്കറിക്ക് വില കൂടിയത് ഹോട്ടലുകാര്‍ക്കും അടിയായി.


പച്ചക്കറി മൊത്തവില
കാപ്സിക്കം 140
പടവലം50
പയര്‍80
ബീന്‍സ്60
കാരറ്റ്80
ഉരുളക്കിഴങ്ങ്40
വെണ്ടക്ക80
മുരിങ്ങക്കായ50
കാബേജ് 40
ഉള്ളി60
സവാള40

