തൊടുപുഴയിൽ ക്രൂരമർദ്ദനമേറ്റ കുഞ്ഞിന്റെ നില അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് അതീവ ഗുരുതരനിലയിലുള്ള ഏഴുവയസുകാരനെ മുഖ്യമന്ത്രി പിണറായി വിജയൻ കോലഞ്ചേരി ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിയുടെ നില അത്യന്തം ഗുരുതരമായി തുടരുകയാണെന്നും ഏറെ നിർഭാഗ്യകരമായ സംഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ സംഘത്തിനൊപ്പമാണ് കുട്ടിയെ സന്ദർശിച്ചത്. അതിന് മുമ്പ് ഡോക്‌ടർമാരുമായി വിശദമായി സംസാരിച്ചിരുന്നു . യന്ത്രസംവിധാനങ്ങളുടെ ആധുനിക കാലത്തെ മെച്ചംകൊണ്ട് ജീവൻ തുടരുന്ന നിലയാണ് ഇപ്പോഴുള്ളത്. കുട്ടിക്ക് സ്വന്തമായി ശ്വാസോച്‌ഛാസം ചെയ്യാൻ കഴിയുന്നില്ല. വെന്റെിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

