തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം

താമരശേരി: റബ്ബര്‍ബോര്‍ഡ്, ഹോര്‍ട്ടികോര്‍പ്, താമരശേരി റബ്ബര്‍ ഉത്പാദക സംഘം എന്നിവയുടെ സഹകരണത്തോടെ 13ന് രാവിലെ 10 മുതല്‍ താമരശേരി ഡോള്‍ഫിന്‍ ടവറില്‍ തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 10 ന് മുമ്ബായി താമരശേരി റബ്ബര്‍ ബോര്‍ഡ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍- 9207806478, 9961496316.
