തെരുവ് നായ്കളുടെ വന്ധ്യംകരണ പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ തെരുവ് നായ്കളുടെ വന്ധ്യംകരണ പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ജില്ലാ പഞ്ചായത്തും, തദ്ദേശസ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് കരുണ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. തെരുവ് നായ്ക്കെളെ കണ്ടെത്തി അവയെ വന്ധ്യംകരിച്ച ശേഷം 3 ദിവസം വേണ്ട പരിചരണവും ചികിത്സയും, പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിനും നൽകി എവിടെ നിന്ന് പിടിച്ചുവോ അവിടെ തന്നെ തിരിച്ചു കൊണ്ടു വിടുകയാണ് പദ്ധതി.
കൊയിലാണ്ടി പുളിയഞ്ചരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എ.സി. മോഹൻ ദാസ് പദ്ധതി വിശദീകരണം നടത്തി. ജില്ലയിൽ തെരഞ്ഞെടുത്ത എട്ട് കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്കരൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ശോഭ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് മാസ്റ്റർ, നഗരസഭാ വൈ. ചെയർപേഴ്സൺ വി.കെ. പത്മിനി, വി.സുന്ദരൻ മാസ്റ്റർ, കൗൺസിലർമാരായ ബാവ കൊന്നേങ്കണ്ടി, സീമ കുന്നുമ്മൽ, കെ. ടി. സിജേഷ് , മാങ്ങോട്ടിൽ സുരേന്ദ്രൻ, അഡ്വ.കെ. വിജയൻ വി.പി.ഇബ്രാഹിം കുട്ടി, കെ.വി.സുരേഷ്, കെ.കെ.മുഹമ്മദ് വി.വി.സുധാകരൻ, അഡ്വ. വി. സത്യൻ, കെ.എം ‘ നജീബ് എന്നിവർ സംസാരിച്ചു.

