തെരുവോര അന്നദാന പദ്ധതിയിലേക്ക് വിഭവ സമാഹരണം തുടങ്ങി
കൊയിലാണ്ടിയിലെ തെരുവോരത്ത് കഴിയുന്നവർക്കും, ആശുപത്രി കൂട്ടിരിപ്പുകാർക്കും, ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയിലേക്ക് ജനങ്ങളുടെ അകമഴിഞ്ഞ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സേവാഭാരതി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസം
എളാട്ടേരി സ്വദേശി ദിനേശൻ തന്റെ കൃഷി തോട്ടത്തിൽ നിന്നും ഉപ്പേരിക്ക് ആവശ്യമായ പയർ പറിച്ചെടുക്കാൻ സേവാഭാരതിയുടെ ഓഫീസിൽ വന്ന് അറിയിച്ചതിനെ തുടർന്ന് ഭാരവാഹികൾ പയർ ശേഖരിച്ചു. അന്നദാനത്തിന് ആവശ്യമായ തേങ്ങ, പപ്പായ, മറ്റു പച്ചക്കറികൾ, പലവ്യജ്ഞനങ്ങൾ എന്നിവ നൽകാൻ താത്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 9946223370, 9446780125. ഒരു ദിവസത്തെ അന്നദാനത്തിന്നുള്ള ചിലവ് 3000 രൂപ. അന്നദാനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ സേവാഭാരതി അഭ്യർത്ഥിച്ചു. (സാധനങ്ങൾ വീട്ടിൽ വന്ന് സ്വീകരിക്കുന്നതാണ്)

