KOYILANDY DIARY

The Perfect News Portal

തെരഞ്ഞെടുപ്പ് പരാജയം: മുഖ്യമന്ത്രിക്കെതിരെ ഹൈക്കമാന്റിന് ചെന്നിത്തലയുടെ കത്ത്

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയുമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കി. ഇക്കാര്യം ഇക്കണോമിക്‌സ് ടൈംസാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസം അവസാനമാണ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയെന്നും സംസ്ഥാനത്തുണ്ടായ അഴിമതിയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് കത്തില്‍ വിശദീകരിക്കുന്നു. സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളര്‍ച്ചയും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.