കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. തിരുവങ്ങൂർ വെറ്റിലപ്പാറ ആലച്ചേരി അശോകന്റെ വീട് തകർന്നു. ഇന്നു പുലർച്ചെ ആഞ്ഞുവീശിയ കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്. റവന്യൂ അധികതരെ വിവരം അറിയിച്ചിട്ടുണ്ട്. മറ്റ് പല ഭാഗങ്ങളിലും ശക്തമായ കാറ്റ് ആഞ്ഞ് വീശുകയാണ്.