തെങ്ങിൻതൈ വിതരണ കേന്ദ്രം ബാബു പാറശ്ശേറി ഉദ്ഘാടനംചെയ്തു

കൊയിലാണ്ടി : കേരളത്തിലെ ആദ്യ ഫാമുകളിലൊന്നായ തിക്കോടി തെങ്ങിൻ തൈ വളർത്തു കേന്ദ്രം പുത്തനുണർവ്വിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് ഫാം അംഗണത്തിൽ പുതുതായിതുടങ്ങിയ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ജി. ജോർജ്ജ് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് ബാബു എം. പറശ്ശേരി ഉദ്ഘാടനം ചെയ്തു.
തിക്കോടി കൃഷ് അസി. ഡയറക്ടർ എച്ച് സുരേഷ് സ്വാഗതം പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശാന്തി സി. യു, പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ, തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ മാസ്റ്റർഎന്നിവർ മുഖ്യാതിഥിയായി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടങ്ങോട്ട് ആദ്യ വിൽപ്പന നിർവ്വഹിച്ചു. ചടങ്ങിൽ എം. വി. അനിത, പി. വി. കൈരളി, പി. കെ. മഹമൂദ്, ഹമ്മദ് കബീർ,കെ. പി. രമേശൻ, ബിജു കളത്തിൽ എന്നിവർ ആശംസകൾ നേർന്നു. ഫാം അസി.കൃഷി ഓഫീസർ അബ്ദുറഹിമാൻ നന്ദി പറഞ്ഞു.

