തെക്കെതല പറമ്പിൽ മോഹനന്റെ വീട്ടിൽ വൈദ്യുതിയെത്തി

കൊയിലാണ്ടി: സമ്പൂർണ്ണ വൈദ്യുതികരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവി ന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സൗത്ത് സെക് ഷൻ പൂക്കാട് യൂനിറ്റിന്റെ നേതൃത്വത്തിൽ ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ മോഹനന്റെ വീട് വയറിംഗ് പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. നഗരസഭാ കൗൺസിലർ കെ.വി.സന്തോഷ് സംസാരിച്ചു. എം. സതീദേവി അദ്ധ്യക്ഷത വഹിച്ചു. പൂക്കാട് കെ.എസ്. ഇ .ബി.അസി.എഞ്ചിനീയർ ഹരിഹരൻ, കെ.എസ്.ഇ ബി. വർക്കേഴ്സ് അസോസിയേഷൻ വടകര ഡിവിഷൻ സെക്രട്ടറി പ്രമോദ്, ജി. കെ. രാജൻ എന്നിവർ സംബന്ധിച്ചു
