തൃശൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു

തൃശ്ശൂര്‍> തൃശ്ശൂര്‍ മുക്കാട്ടുകുളങ്ങര കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റുമരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്സവത്തിനിടെ നിര്‍മലും സംഘവും മറ്റൊരു സംഘവുമായി കശപിശയുണ്ടായി. ഇതിനിടയില്‍ നിര്‍മലിനു കുത്തേല്‍ക്കുകയായിരുന്നു.നിര്‍മലിന്റെ സുഹൃത്ത് മിഥുനും പരുക്കേറ്റ് ചികിത്സയിലാണ്.
