തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി; എതിരില്ലാതെ 20,000 സീറ്റുകളിലെ ഫലം പ്രഖ്യാപിക്കുന്നത് വിലക്കി സുപ്രീംകോടതി

ദില്ലി:പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ 20,000 സീറ്റുകളില്‍ ഫലം പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി വിലക്കി. ഇ മെയില്‍ വഴി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്‍നിശ്ചയ പ്രകാരം ഈമാസം 14ന് തന്നെ നടത്തണമന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത്രയുംപേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും കോടതി .

