തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റില്‍വീണ യുവാവ് മരിച്ചു

കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റില്‍വീണ യുവാവ് മരിച്ചു. ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന് പിള്ളയുടെയും ഷൈലജയുടെയും മകന് അഭിലാഷ് (35) ആണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാവിലെ അഭിലാഷിനെ കാണാതിരുന്നതിനാല്‍ നടത്തിയ അന്വേഷണത്തില്‍ കിണറ്റുപാലത്തില് കയര്‍ പൊട്ടിയനിലയില്‍ കെട്ടിയിരിക്കുന്നത് കണ്ടു. ചെരിപ്പും സമീപത്ത് കണ്ടതോടെ കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കെട്ടിയനിലയില്‍ കയറിന്റെ ഭാഗവുമുണ്ടായിരുന്നു. കെട്ടിത്തൂങ്ങാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റില്‍ പതിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം

