തിരുവനന്തപുരത്തെ കൂട്ടകൊലപാതകം: കേഡലിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതം

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടകൊലപാതകത്തിന് പിന്നില്‍ ഡോക്ടറുടെ മകനെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ മകനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്താന്‍ പോലീസ് ലൂക്കൗട്ട് നോട്ടീസ് ഇറക്കിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപത്തെ സമ്പന്നര്‍ താമസിക്കുന്ന ബെയിന്‍സ് കോമ്പൗണ്ട് 117ല്‍ റിട്ടയേര്‍ഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീന്‍ പദ്മ (58), ഭര്‍ത്താവ് റിട്ട. പ്രൊഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (25), ബന്ധു ലതിക (70) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലതികയുടേത് ഒഴികെയുള്ളവ കത്തിക്കരിഞ്ഞനിലയിലായിരുന്നു. ലതികയുടെ മൃതദേഹം പോളിത്തീന്‍ കവറിലാക്കി പുതപ്പുകൊണ്ട് പൊതിഞ്ഞനിലയിലുമായിരുന്നു.

മകന്‍ നടത്തിയ കൂട്ടക്കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പാതി കത്തിക്കരിഞ്ഞനിലയില്‍ ഡമ്മി കണ്ടെത്തിയതും കൊലപാതകത്തിനുള്ള സാധ്യത കൂട്ടുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് കേഡല്‍ വീട്ടിലെത്തിയത്. കൊലപാതകം നടത്തിയശേഷം ഇയാള്‍ മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്ന് സംശയിക്കുന്നു. ഇയാളുടെ കാലിലും പൊള്ളേലേറ്റതായി സൂചനയുണ്ട്. ചൈനയില്‍ മെഡിസിന് പഠിക്കുന്ന കലോലിന്‍ വെക്കേഷന് രണ്ടുദിവസം മുമ്പ് വീട്ടിലെത്തിയതായിരുന്നു.

അതേസമയം കേഡലിനെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നതിനെ കുറിച്ച് ഇതുവരെയും പോലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയയിലെ സ്വകാര്യ കമ്പനിയില്‍ സിഇഒ ആയി ജോലി ചെയ്യുകയാണ് കേഡല്‍. കേഡലിനുവേണ്ടി പോലീസ് വിമാനത്താവളത്തിലടക്കം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നോ എന്ന് സംശയമുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

