KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂര്‍ ദേശീയപാതയില്‍ കാര്‍ മരത്തിലിടിച്ചു മറിഞ്ഞു, ഒരാള്‍ മരിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപം നിയന്ത്രണംവിട്ട് മരത്തിലിടിച്ചു കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികന്‍ മരിച്ചു.കൂടെ സഞ്ചരിച്ച ഏഴു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് കൊന്നക്കാട് ശ്രീപുരം ചിറക്കരയില്‍ പറമ്പ് മാധവന്‍ നായര്‍ (66) ആണ് മരിച്ചത്. സഹയാത്രികരായ രാമകൃഷ്ണന്‍, ശ്രീനിവാസന്‍, ഷിബു, വേണുനായര്‍, കെ. പ്രസാദ്, പ്രമോദ്, സുരേഷ് ബാബു എന്നിവര്‍ക്കാണ് പരിക്ക്. ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കോഴിക്കോടുനിന്ന് ഫയര്‍ ഫോഴ്‌സും വെങ്ങളത്തുനിന്ന് ക്രെയിനും വന്നാണ് കാര്‍ യാത്രികരെ പുറത്തെടുത്തത്. മരിച്ച മാധവന്‍ നായരുടെ ഭാര്യ: ജാനകി. മക്കള്‍:ഷൈനി, ഷൈജു, സ്മിത. മരുമക്കള്‍: വിജയ, അനില്‍കുമാര്‍.

Share news