താലൂക്ക് നായർ മഹാ സമ്മേളനം
കോഴിക്കോട്: താലൂക്ക് നായർ മഹാ സമ്മേളനം 19ന് ഉച്ചയ്ക്ക് 2.30 ന് ടാഗോർ സെന്റിനറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി.പി ഹരിദാസ് അധ്യക്ഷത വഹിക്കും.
മുന്നോക്ക സമുദായകാർക്ക് സാന്പത്തികം മാനദണ്ഡമാക്കി സംവരണം ഏർപ്പെടുത്തുക, മുന്നോക്ക ക്ഷേമ കോർപറേഷൻ നിഷ്ക്രിയമാക്കാനുള്ള നീക്കം തടയുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ആവശ്യങ്ങൾ. ഭാരവാഹികളായ വി.മുരളീധരൻ, എം. വിശ്വനാഥൻ നായർ, കെ.എം വിനോദ്, എ.പി ഉണ്ണികൃഷ്ണമേനോൻ, ഒ.എം ശ്രീനിവാസൻ നായർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




