KOYILANDY DIARY.COM

The Perfect News Portal

താലൂക്ക് ഓഫീസ് ധർണ നടത്തി

കൊയിലാണ്ടി: അങ്കണവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) താലൂക്ക് ഓഫീസ് ധർണ നടത്തി. പന്തലായനി, പന്തലായനി അഡീഷണൽ, ബാലുശ്ശേരി,മേലടി എന്നീ  പ്രൊജക്റ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു ധർണ. വർദ്ധിപ്പിച്ച ഓണറേറിയം ഓണത്തിനു മുമ്പ് വിതരണം ചെയ്യുക, ഫെസ്റ്റിവൽ അലവൻസ് വർദ്ധിപ്പിക്കുക, പെൻഷൻ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ധർണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി സി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. നളിനി അദ്ധ്യക്ഷത വഹിച്ചു. വി.കെ.രാധ, ഷീബ ചെങ്ങോട്ട്കാവ് എന്നിവർ സംസാരിച്ചു. വി.പി.പ്രേമ സ്വാഗതവും. എൻ. വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

 

Share news