താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് DYFI മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് ഡി. വെ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. പന്തലായനി മാങ്ങോട്ടുവയലിൽ നൗഷാദ് നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സി. പി. ഐ. എം. കോഴിക്കോട് നോർത്ത് ഏരിയാ സെക്രട്ടറി നിർമ്മൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഡി. ലിജീഷ് അധ്യക്ഷതവഹിച്ചു. ഡി. വെ. എഫ്. ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, ജോ. സെക്രട്ടറി കെ. വി. സന്തോഷ്, വൈ. പ്രസിഡണ്ട് സന്ദീപ് ചേമഞ്ചേരി തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വി. എം. അനൂപ് പ്രവർത്തന റിപ്പോർട്ടും ടി. സി. അഭിലാഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എം. നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. നേരത്തെ സമ്മേളന നഗരിയിൽ മേഖലാ പ്രസിഡണ്ട് ഡി. ലിജീഷ് പതാക ഉയർത്തി. തുടർന്ന് രക്തസാഷിനഗറിൽ പുഷ്പാർച്ചനനടത്തിയശേഷം പ്രകടനമായി പ്രതിനിധികൾ സമ്മേളനനഗരിയിൽ പ്രവേശിച്ചു.
ഡി. ലിജീഷ് (പ്രസിഡണ്ട്), പി. കെ. രാഗേഷ് (സെക്രട്ടറി), വി. എം. അജീഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടുകൂടി രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് സമാപനമാകും. ഡി. വൈ. എഫ്. ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി ഷാജർ, അഡ്വ: എൽ. ജി. ലിജീഷ് തുടങ്ങിയവർ സംസാരിക്കും.
