“തളിർ ജൈവഗ്രാമം” മന്ദമംഗലത്തിന് ഹരിത പുരസ്ക്കാരം
 
        കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന “തളിർ ജൈവഗ്രാമം” മന്ദമംഗലത്തിന് ഹരിത പുരസ്ക്കാരം ലഭിച്ചു. ജില്ലാ കുടുംബശ്രീ മിഷനും, ഗ്രീൻ കേരള എർത്ത് മിഷനും സംയുക്തമായാണ് അവാർഡ് നൽകിയത്. പരിസ്ഥിതി പ്രവർത്തനം, മാലിന്യ സംരക്ഷണം എന്നീ മേഖലകളിലെ സ്തുത്യർഹമായ സേവനത്തിനാണ് അവാർഡ് ലഭിച്ചിട്ടുളളത്.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ: ശോബീന്ദ്രൻ മാസ്റ്ററിൽ നിന്ന് തളിർ ജൈവഗ്രാമത്തിന് വേണ്ടി കൗൺസിലർ ഷാജി പാതിരിക്കാട് പുരസ്ക്കാരം ഏറ്റുവാങ്ങി. കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സെയ്ദ് അക്ബർ ബാദ്ഷാ ഖാൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കാട് കോർപറേഷൻ സി.ഡി.എസ് ചെയർപേഴ്സൺ കെ. പ്രമീള, മുഹമ്മദ് ഇഖ്ബാൽ, ഇസ്മായിൽ, സുധീഷ് കുമാർ, അഷ്റഫ്. വി.പി, എ.പി സുധീഷ്, ഫൈസൽ എന്നിവർ സംസാരിച്ചു.



 
                        

 
                 
                