തലയാട് ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യക്കൂമ്പാരം

എകരൂല്‍: തലയാട് ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം കൂട്ടിയിട്ടത് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമായി. പനങ്ങാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ ചാക്കുകെട്ടുകളിലാക്കി തള്ളിയിരിക്കുന്നത്.
ചാക്കുകെട്ടുകള്‍ മഴക്കാലത്ത് ചീഞ്ഞളിഞ്ഞ് പൊട്ടി ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ഇത് കൊതുകുകള്‍ വര്‍ധിക്കാനും ഇടയാക്കി. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെയും കച്ചവടക്കാരുടെയും ആവശ്യം.

