തരിശായി കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കൃഷിയോഗ്യമാക്കും: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

കൊയിലാണ്ടി: തരിശായി കിടക്കുന്ന സ്ഥലത്ത് ഭൂവുടമയുടെ അനുവാദമില്ലാതെ ഉടമസ്ഥാവകാശം ഭൂവുടമകള്‍ക്ക് നിലനിര്‍ത്തിക്കൊണ്ട്, കൃഷിയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം സ്ഥലം ഉടമകള്‍ക്ക് നല്‍കി തത്പരായ കര്‍ഷകര്‍ക്ക്
കൃഷിയിറക്കാനുള്ള ഓര്‍ഡിനെന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ തരിശായി കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.
കൃഷിയിറക്കാനുള്ള ഓര്‍ഡിനെന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ തരിശായി കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.
പന്തലായനി തേവര്‍ പാടശേഖരത്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30
വര്‍ഷക്കാലമായി തരിശായി കിടന്നിരുന്ന 25 ഏക്കര്‍ സ്ഥലത്ത് തേവര്‍ പാടശേഖരസമിതിയുടെയും കൊയിലാണ്ടി കൃഷിഭവന്റെയും നേതൃത്വത്തിലായിരുന്നു കൃഷിയിറക്കിയത്. കെ.ദാസന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.
വര്‍ഷക്കാലമായി തരിശായി കിടന്നിരുന്ന 25 ഏക്കര്‍ സ്ഥലത്ത് തേവര്‍ പാടശേഖരസമിതിയുടെയും കൊയിലാണ്ടി കൃഷിഭവന്റെയും നേതൃത്വത്തിലായിരുന്നു കൃഷിയിറക്കിയത്. കെ.ദാസന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.
നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍. കെ. ഭാസ്‌കരന്‍, ജില്ലാ കൃഷി ഓഫീസര്‍ പി. പ്രേമജ, നഗരസഭാംഗങ്ങളായ പി. കെ. രാമദാസന്‍, എം.സുരേന്ദ്രന്‍ , ഡെപ്യൂട്ടി ഡയരക്ടര്‍ പി. എന്‍. ജയശ്രീ, എ. ഡി. എ. മാരായ അനിതാപോള്‍, പി. കെ. ദിലീപ് കുമാര്‍, കൃഷി ഓഫീസര്‍ ശ്രീവിദ്യ, പ്രേമന്‍ കിഴക്കോട്ട്, മഞ്ഞക്കുളം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാംഗം ടി.പി.രാമദാസന്‍ സ്വാഗതവും കെ.കെ.ശിവന്‍ നന്ദിയും പറഞ്ഞു.